ഗ്രാമസഭ
തദ്ദേശ സ്വയംഭരണം
ഗ്രാമസഭ / വാർഡ് സഭ
സൃഷ്ടിയും അംഗത്വവും
ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്നതാണ് ആ ഗ്രാമത്തിന്റെ ഗ്രാമസഭ എന്ന് കരുതപ്പെടുന്നതാണ്. ഒരു ഗ്രാമത്തിലെ/വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ/വാർഡ്സഭയിലെ മെമ്പറാണ്.
⚖️ ക്വാറം & യോഗംക്വാറം: ആകെ വോട്ടർമാരുടെ 10 ശതമാനം (മാറ്റി വെച്ച് വീണ്ടും ചേരുമ്പോൾ 50 പേർ). പ്രത്യേക യോഗം: 10% വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം വിളിക്കണം. | 🏛️ അദ്ധ്യക്ഷത & കോ-ഓർഡിനേറ്റർഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ്സഭയിൽ മുൻസിപ്പൽ ചെയർപേഴ്സണും അദ്ധ്യക്ഷത വഹിക്കുന്നു. കോ-ഓർഡിനേറ്റർ: പഞ്ചായത്ത്/മുനിസിപ്പാലിറ്റി തീരുമാനിക്കുന്ന ഉദ്യോഗസ്ഥൻ സഹായിയായി പ്രവർത്തിക്കും. |
📋 അധികാരങ്ങളും ചുമതലകളും
A പദ്ധതി ആസൂത്രണം, നിർവ്വഹണം
- വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ വിവരശേഖരണം.
- പദ്ധതികളുടെ നിർദ്ദേശങ്ങൾ തയ്യാറാക്കലും മുൻഗണനാക്രമം നിശ്ചയിക്കലും (കരട് പ്രോജക്ടുകൾ അച്ചടിച്ചു നൽകി പരിശോധിക്കണം).
- പദ്ധതികൾക്ക് സന്നദ്ധസേവനവും പണമോ സാധനങ്ങളോ സമാഹരിച്ച് നൽകി സഹായിക്കുക.
B പൊതുസൗകര്യ പദ്ധതികൾ
തെരുവുവിളക്കുകൾ, പൊതുജലവിതരണ ടാപ്പുകൾ, പൊതുകിണറുകൾ, പൊതുശുചിത്വ ഘടകങ്ങൾ, ജലസേചന സൗകര്യങ്ങൾ എന്നിവ എവിടെ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുക.
C മരാമത്ത് പണികൾ
- നടപ്പാക്കിയതോ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തികളുടെ എസ്റ്റിമേറ്റും ചെലവ് വിവരങ്ങളും അറിയുക.
- ഗുണഭോക്തൃകമ്മിറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.